25 December Wednesday

വിക്കിപീഡിയയ്‌ക്ക്‌ കേന്ദ്രസർക്കാർ നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024

ന്യൂഡൽഹി
ഉള്ളടക്കത്തിൽ തെറ്റുകളും പക്ഷപാതിത്വവുമുണ്ടെന്ന് നിരവധി പരാതി കിട്ടിയെന്ന് ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയ്‌ക്ക്‌ നോട്ടീസയച്ച് കേന്ദ്രസർക്കാര്‍. വിക്കിപീഡിയയുടെ എഡിറ്റോറിയൽ നിയന്ത്രണം ചെറിയൊരു സംഘം ഉള്ളടക്കദാതാക്കളാണ് കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ നോട്ടീസിൽ പറയുന്നു.

വിക്കിപീഡിയയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് കേന്ദ്ര ഇടപെടല്‍. പല വിക്കിപീഡിയ പേജുകളിലും അപകീർത്തിപരമായ ഉള്ളടക്കങ്ങളാണുള്ളതെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതായാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം.

    വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും സ്വതന്ത്രലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടായിരത്തിലാണ്‌ വിക്കിപീഡിയ പ്രവർത്തനമാരംഭിച്ചത്‌. നിലവിൽ മുന്നൂറിലേറെ ഭാഷകളിലായി വിവിധ വിഷയങ്ങളിൽ 5.6 കോടി പേജുകൾ വിക്കിപീഡിയയിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top