ന്യൂഡൽഹി> പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാകും. ഡിസംബർ 20 വരെ സമ്മേളനം തുടരും. നവംബർ 26 ന് ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷിക ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. നവംബർ 25 ന് ശീതകാല സമ്മേളനം വിളിച്ചുചേർക്കാനുള്ള സർക്കാരിന്റെ നിർദേശത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സമൂഹമാധ്യമത്തിൽ അറിയിച്ചു.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വയനാട് അടക്കമുള്ള മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെയും ഫലം വരുന്നതിന് പിന്നാലെയുള്ള ശീതകാല സമ്മേനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജമ്മു–-കശ്‌മീരിൽ വലിയ തോൽവി നേരിട്ടെങ്കിലും ഹരിയാനയിൽ ഭരണം നിലനിർത്താനായതിന്റെ ആത്‌മവിശ്വാസം ബിജെപിയ്‌ക്കുണ്ട്. മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ എൻഡിഎ കൂട്ടുക്കെട്ടിനെ വീഴ്‌ത്താനായാൽ ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..