22 December Sunday

പ്രണയബന്ധത്തിൽ നിന്ന് പിൻവാങ്ങി : 20കാരിയെ കുത്തിക്കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

നവി മുംബൈ > 20കാരിയെ കാമുകന്‍ കുത്തിക്കൊന്ന് നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഉറാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടു എന്ന് പൊലീസിന് കോള്‍ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിവേക് പന്‍സാരെ വ്യകതമാക്കി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊലപാതകം ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top