ലക്നൗ > ഉത്തർപ്രദേശിൽ ചെന്നായകളുടെ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്ത്യ- നേപ്പാൾ അതിർത്തിയിലുള്ള ബഹ്റൈച്ച് ജില്ലയിലെ മഹാസി ബ്ലോക്കിലുള്ള 30 വില്ലേജുകളിലാണ് ചെന്നായകളുടെ ആക്രമണമുണ്ടായത്. ചെന്നായ്ക്കളുടെ കൂട്ടത്തെ പിടികൂടാൻ വനംവകുപ്പ് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു.
ചെന്നായകളുടെ ആക്രമണം പ്രദേശത്ത് തുടർക്കഥയായതോടെ ജനങ്ങൾ ഭീതിയിലാണ്. ആറൂകുട്ടികളും ഒരു സ്ത്രീയുമാണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണം വർധിച്ചതോടെ പ്രദേശവാസികൾ തന്നെ കാവൽ നിൽക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് ചെന്നായകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..