26 December Thursday

കാർ തോട്ടിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞടക്കം 3 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ശ്രീന​ഗർ > കാർ തോട്ടിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. ജമ്മുവിലെ റയാസി ജില്ലയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെയായിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. കുൽച ദേവി (27), മകൻ നീരജ് സിങ് (10 മാാസം), അനന്തരവൻ സന്തൂർ സിങ് (19) എന്നിവരാണ് മരിച്ചത്. 3 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 6 പേരാണ് കാറിലുണ്ടായിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top