22 December Sunday

വിമാനത്തിൽ വച്ച് ലൈം​ഗികാതിക്രമം നടത്തി: ജിൻഡാൽ സ്റ്റീൽ ഉദ്യോഗസ്ഥനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ന്യൂഡൽഹി > വിമാനയാത്രയ്ക്കിടെ ജിൻഡാൽ സ്റ്റീൽ ഉദ്യോഗസ്ഥൻ ലൈം​ഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. കൊൽക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷൻ വിമാനത്തിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്നു യുവതി. തനിക്കുണ്ടായ അനുഭവം യുവതി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.

ജിൻഡാൽ സ്റ്റീലിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണെന്നാണ് യാത്രയ്ക്കിടെ അടുത്തിരുന്നയാൾ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും.  ഒമാനിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തിൽ കയറിയതിന് പിന്നാലെ അദ്ദേഹം എന്നോട് ഓരോ കാര്യങ്ങൾ സംസാരിച്ച് തുടങ്ങി. വീട്, ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളെല്ലാം സംസാരിച്ചു. സംഭാഷണ മധ്യേ എന്നോട് എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടി പറഞ്ഞു. ഇതോടെ ചില വിഡിയോകൾ കാണിക്കാമെന്ന് പറഞ്ഞ് അയാൾ മൊബൈലിൽ അശ്ലീല വീഡിയോ ഓപ്പൺ ചെയ്തു- യുവതി കുറിച്ചു. തുടർന്ന് ശരീരത്തിൽ തടവാൻ തുടങ്ങിയെന്നും ഉടൻ തന്നെ എഴുന്നേറ്റ് വിമാനത്തിലെ ജീവനക്കാരോട് വിവരം പറഞ്ഞതായും യുവതി പറഞ്ഞു.

ജീവനക്കാർ  വളരെ കൃത്യമായി ഇടപെട്ടെന്നും അബുദാബി പൊലീസിനെ വിളിച്ചുവെന്നും യുവതി പറയുന്നു. സംഭവം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ജിൻഡാൽ ​ഗ്രൂപ്പ് സ്ഥാപകൻ നവീൻ ജിൻഡാൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top