22 December Sunday

കാടിനുള്ളിൽ മരത്തിൽചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിൽ സ്ത്രീ: രക്ഷപ്പെടുത്തിയത് ആട്ടിടയൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

മുംബൈ > കാടിനുള്ളിൽ മരത്തിൽ കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുർ​​​​​​​​ഗ് ജില്ലയിലെ കാടിനുള്ളിലാണ് കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ട് അവസ്ഥയിൽ സ്ത്രീയെ കണ്ടെത്തിയത്. കാട്ടിൽ ആടുമേയ്ക്കാൻ വന്ന ആളാണ്  സ്ത്രീയെ കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ​ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ മഴ നനഞ്ഞ് അവശയായ നിലയിലായിരുന്നു ഇവർ.

ലളിത കേയി എന്ന സ്ത്രീയെയാണ് കണ്ടെത്തിയത്. ഇവരിൽ നിന്ന് അമേരിക്കൻ പാസ്പോർട്ടും തമിഴ്നാട് മേൽവിലാസത്തിലുള്ള ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. ശാരീരിക അവശതകളെ തുടർന്ന് ലളിത കേയിയെ ​ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ലളിതയുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി ഇവർ ഇന്ത്യയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ. മൊഴിയെടുക്കാനുള്ള അവസ്ഥയിലല്ല ലളിതയെന്നും ഭർത്താവായിരിക്കാം ഇവരെ കെട്ടിയിട്ടതെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top