22 December Sunday

നാലുനില കെട്ടിടം തകർന്നു വീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ചണ്ഡീഗഡ്> പഞ്ചാബിലെ ലുധിയാനയിൽ നാല് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തില്‍ നിന്ന്‌ യുവതിയും കുഞ്ഞും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്‌. കെട്ടിടം തകർന്ന് വീഴുമ്പോൾ ഒരു സ്ത്രീ കൈകളിൽ ഒരു കൊച്ചുകുട്ടിയുമായി ഓടുന്ന ദൃശ്യമാണ്‌ സോഷ്യൽ മീഡിയയിൽ വൈറലായത്‌. ചൊവ്വാഴ്ച ലുധിയാനയിലെ പഴയ മാർക്കറ്റിലായിരുന്നു സംഭവം. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം തകർന്നതോടെ പ്രദേശത്തെ ജനങ്ങൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ്‌ യുവതി കുട്ടിയുമായി പുറത്തേക്ക് വന്നത്‌. കെട്ടിടം തകർന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top