24 December Tuesday

യുവതിക്ക് മദ്യംനല്‍കി നടുറോഡില്‍ ബലാത്സംഗം: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ഭോപാല്‍ > മധ്യപ്രദേശിലെ ഉജ്ജൈനില്‍ യുവതിയെ മദ്യം നല്‍കിയശേഷം നടുറോഡില്‍ ബലാത്സംഗം ചെയ്‌തു. യുവതിയുടെ പരാതിയില്‍ ലോകേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. അതിക്രമം പുറത്തുപറയാതിരിക്കാന്‍ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യത്തിന് ശേഷം ലോകേഷ് മുങ്ങി. എന്നാൽ അതിക്രമം കണ്ടു നിന്നവർ തടയാതെ ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്. മദ്യലഹരിയില്‍ നിന്ന് മുക്തമായതിന് ശേഷം യുവതി പൊലീസിൽ പരാതി നൽകി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇതാണ് അവസ്ഥയെങ്കിൽ രാജ്യത്ത് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരി ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top