23 December Monday

യാത്രക്കാരെയും വനിതാ കോൺസ്റ്റബിളിനെയും മർദ്ദിച്ച യാത്രക്കാരിയെ വിമാനത്തിൽ നിന്ന്‌ ഇറക്കിവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

മുംബൈ > പൂനെ ലോഹെഗാവ് എയർപോർട്ടിൽ രണ്ട് സഹയാത്രികരെയും ഒരു സിഐഎസ്എഫ് കോൺസ്റ്റബിളിനെയും മർദ്ദിച്ചതിനെ തുടർന്ന്  യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ശനിയാഴ്ച ബോർഡിംഗ് നടപടിക്കിടെയാണ് സംഭവം. പൂനെ – ഡൽഹി വിമാനം പുറപ്പെടുന്നതിനു മുമ്പാണ്‌ സഹോദരനെയും സഹോദരിയെയും പൂനെ സ്വദേശിനിയായ യാത്രക്കാരി കയ്യേറ്റം ചെയ്തത്. ഇതിനെത്തുടർന്ന് ജീവനക്കാർ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു.

അക്രമം തടയാനുള്ള ശ്രമത്തിനിടെയാണു വനിതാ കോൺസ്റ്റബിളുമാരായ പ്രിയങ്ക റെഡിയ്ക്കും സോണിക പാലിനും മർദനമേറ്റത്. തുടർന്ന്‌ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി സ്ത്രീയെയും ഭർത്താവിനെയും വിമാനത്തിൽ നിന്നു പുറത്തിറക്കി.  ഇവരെ പിന്നീട് എയർപോർട്ട് പോലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസെടുത്ത പൊലീസ്, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെ ഇരുവരെയും വിട്ടയച്ചു. ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള അസ്വസ്ഥതയായിരിക്കാം യുവതിയുടെ അസ്വഭാവിക പെരുമാറ്റത്തിനു കാരണമെന്നാണു സംശയിക്കുന്നത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top