20 December Friday

ബംഗളുരുവിൽ യുവതി ക്രൂരമായി കൊല്ലപ്പെട്ടു: ഭർത്താവ്‌ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

പ്രതീകാത്മക ചിത്രം

ബംഗളുരു > ബംഗളുരുവിൽ യുവതിയെ ഭർത്താവ്‌ ക്രൂരമായി കൊലപ്പെടുത്തി. കെങ്കേരയിലെ നവ്യശ്രീയെയാണ്‌(25) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ യുവതിയുടെ ഭർത്താവ്‌ കിരണിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൂന്ന്‌ വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച്‌ ക്രൂരമായ രീതിയിലാണ്‌ നവ്യശ്രീ കൊല്ലപ്പെട്ടത്‌. യുവതിയെ ഭർത്താവ് കസേരയിൽ കെട്ടിയിട്ട്‌ പീഡിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവ്യശ്രീയുടെ മേൽ കിരണിനുണ്ടായ സംശയങ്ങളാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌.

നവ്യശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സുഹൃത്തായ ഐശ്വരയുടെ പരാതിയിൻമോലണ്‌ കിരണിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌. സെക്ഷൻ 103(1) ലാണ്‌ പൊലീസ്‌ കൊലപാതക കേസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. കൊലപ്പെടുന്നതിന്‌ മുൻപേ ഐശ്വര്യയുൾപ്പെടെയുള്ള സുഹൃത്തുക്കളോടൊപ്പം ഭർത്താവിൽ നിന്ന്‌ നേരിടുന്ന പരാതിളെ കുറിച്ച്‌ നവ്യശ്രീ കേസ്‌ കൊടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top