കൊൽക്കത്ത
അനേകായിരം വേദികളിൽ മുഴങ്ങിയ സീതാറാം യെച്ചൂരിയുടെ ശബ്ദം അവസാനമായി പൊതുവേദിയിൽ കേട്ടത് ആഗസ്‌ത് 22ന് കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ്. സിപിഐ എമ്മിന്റെ മുതിർന്ന നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള യെച്ചൂരിയുടെ വീഡിയോ സന്ദേശമാണ് വേദിയിൽ പ്രദർശിപ്പിച്ചത്.
ചടങ്ങിൽ മുഖ്യ അനുസ്‌മരണ പ്രഭാഷണം നടത്തേണ്ടിയിരുന്നത് യെച്ചൂരിയായിരുന്നു. ആഗസ്‌ത് 19ന് യെച്ചൂരി ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ അദ്ദേഹത്തിന് കൊൽക്കത്തയിലേക്ക് എത്താനായില്ല. രോഗാവസ്ഥയ്‌ക്ക് അൽപ്പം കുറവുണ്ടായതോടെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയ ഘട്ടത്തിലാണ് അദ്ദേഹം വീഡിയോ ചിത്രീകരിച്ചത്.ദീർഘകാലം ഒപ്പം പ്രവർത്തിച്ച പ്രിയപ്പെട്ട സഖാവിന്റെ അനുസ്‌മരണ ചടങ്ങിന് എത്തനാകാത്തതിലുള്ള അതിയായ ദുഃഖം യെച്ചൂരി വീഡിയോയിൽ പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..