22 December Sunday

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം; ആദിത്യനാഥിനെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ന്യൂഡൽഹി> ഹരിയാന, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. ഏതാനും വർഷങ്ങളായി തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ താര പ്രചാരകനായ ആദിത്യനാഥിന്‌ രണ്ടിടത്തും വേദികളില്ല. ബിജെപി കടുത്ത വർഗീയ പ്രചാരണം നടത്തുന്ന ജമ്മു മേഖലയിൽനിന്ന്‌ പോലും ആദിത്യനാഥിനെ അകറ്റിനിർത്തിയിരിക്കയാണ്‌.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഉത്തർപ്രദേശിൽ കടുത്ത തിരിച്ചടിയേറ്റശേഷം ആദിത്യനാഥിന്‌ രാഷ്‌ട്രീയമായി ക്ഷീണമാണ്‌. ഉത്തർപ്രദേശിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പിഴവുകൾ തിരുത്താനും ആദിത്യനാഥിനോട്‌ സംഘപരിവാർ നിർദേശിച്ചിരുന്നു. അയോധ്യ മേഖലയിൽ അടക്കം ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top