19 December Thursday

ഡൽഹിയിൽ ഡോക്ടറെ വെടിവെച്ച് കൊന്ന കേസിൽ യുവാക്കളെ തിരയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ഡൽഹി > ഡല്‍ഹിയില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കളെ പൊലീസ് തിരയുന്നു. പരിക്കേറ്റ് ചികിത്സയ്ക്കെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഡല്‍ഹിയിലെ ജയട്പുരില്‍ സ്ഥിതി ചെയ്യുന്ന നീമ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് വെടിവെപ്പ്. ജാവേദ് അക്തർ എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് നി​ഗമനം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച അർധരാത്രിയോടെയാണ് യുവാക്കൾ ആശുപത്രിയിൽ എത്തിയത്. യുവാക്കളിൽ ഒരാൾക്ക് കാലിന് പരിക്കുണ്ടെന്നും അത് ഡ്രസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. മുറിവ് കെട്ടിയ ശേഷം യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദിന്റെ ക്യാബനിലേക്ക് പോയി. ഡോക്ടറുടെ ക്യാബിനകത്ത് നിന്ന് വെടിയൊച്ച കേട്ടു. ജീവനക്കാർ ഡോക്ടറുടെ ക്യാബനിലേക്ക് ഓടിച്ചെന്ന് നോക്കിയപ്പോൾ‌ തലയിൽ നിന്ന് രക്തം വാർന്ന അവസ്ഥയിലായിരുന്നു ഡോക്ടർ. പ്രതികളെ കണ്ടാൽ പ്രായപൂർത്തിയാകാത്തവരെ പോലെയെണെന്നും ആശുപത്രി ജീവനക്കാർ മൊഴി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top