22 December Sunday

റെയില്‍വേ ട്രാക്കിൽ അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരണം; യൂട്യൂബറെ അറസ്റ്റ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ലഖ്‌നൗ > ഉത്തർ പ്രദേശിൽ റെയില്‍വേ ട്രാക്കിൽ യാത്രക്കാരുടെ ജീവന് അപകടകരമാകുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച യൂട്യൂബറെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ഗുല്‍സാര്‍ ഷെയ്ക്കിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിള്‍, കല്ലുകള്‍ തുടങ്ങിയ വസ്തുക്കള്‍ റെയില്‍വേ ട്രാക്കില്‍ വെച്ചായിരുന്നു ഇയാൾ വീഡിയോ ചിത്രീകരിച്ചത്‌.  ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി എന്നീ കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 147,145,153 എന്നിവ പ്രകാരം കേസെടുത്തു.

റെയില്‍വേ ട്രാക്കില്‍ നടത്തുന്ന അപകടകരമായ പ്രവൃത്തികളും അവയുടെ ദൃശ്യങ്ങളുമാണ് ഇയാളുടെ യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം. 15 ദശലക്ഷം വ്യൂവേഴ്‌സും 2.3 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉള്ള ഇയാളുടെ ചാനലിൽ ഇത്തരത്തിലുള്ള 243 വീഡിയോകളുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top