സാൻഫ്രാൻസിസ്‌കോ
തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈന് സംഗീതാഞ്ജലിയോടെ വിട. സംസ്‌കാരച്ചടങ്ങുകൾ വ്യാഴാഴ്‌ച സാൻഫ്രാൻസിസ്‌കോയിൽ നടന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്‌ചയായിരുന്നു വേർപാട്.
സംസ്‌കാര ചടങ്ങിൽ പ്രശസ്‌ത ഡ്രം കലാകാരൻ ശിവമണി ഉൾപ്പെടെ നൂറുകണക്കിന് കലാ–-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. സാക്കിർ ഹുസൈനോടുള്ള ആദരസൂചകമായി ശിവമണി ഡ്രം അവതരിപ്പിച്ച് സംഗീതാഞ്ജലിയേകി. ‘ഓരോ നിമിഷവും താളത്തിൽ ജീവിച്ച മനുഷ്യനായിരുന്നു ഉസ്‌താദ്. അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും മായാതെ നിലനിൽക്കും’–-ശിവമണി അനുസ്‌മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..