ന്യൂഡൽഹി> ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ "പ്ലാറ്റ്ഫോം ഫീസ്' ഇനത്തില്‍ വാരിക്കൂട്ടിയത് 83 കോടി രൂപ. കഴിഞ്ഞ ആഗസ്തില്‍ "പ്ലാറ്റ്ഫോം ഫീസ്' ഏര്‍പ്പെടുത്തിയശേഷം കമ്പനിയുടെ വരുമാനത്തിൽ 27 ശതമാനം വർധന.
ഒരു പൊതിക്ക് രണ്ടുരൂപ ആയിരുന്ന "പ്ലാറ്റ്ഫോം ഫീസ്' ഇപ്പോള്‍ പ്രധാനനഗരങ്ങളില്‍ ആറുരൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം. ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗിയും "പ്ലാറ്റ്ഫോം ഫീസ്' വാങ്ങുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..