23 December Monday

വിവാഹത്തിന് നോട്ട് മഴ; വായുവിൽ വീശിയെറിഞ്ഞത് 20 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ന്യൂഡൽഹി > വിവാഹച്ചടങ്ങിനിടെ 20 ലക്ഷം രൂപയുടെ നോട്ട് മഴ പെയ്യിച്ച് വരന്റെ വീട്ടുകാർ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌ നഗറിലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്കിടെ വീടിന്റെ മുകളിലും മതിലും ജെസിബിയിലും കയറി നിന്ന് വരന്റെ വീട്ടുകാർ പണം എറിയുന്നതിന്റെ വീഡിയോകൾ ഇൻ്റർനെറ്റിൽ വൈറലാകുകയാണ്. 100, 200, 500 രൂപ നോട്ടുകൾ വായുവിൽ പറത്തുന്നതും ​ഗ്രാമവാസികൾ അത് പിടിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം.

വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. പണം ആവശ്യക്കാർക്ക് വിതരണം ചെയ്യണമായിരുന്നു എന്ന് ഒരു വിഭാ​ഗം ആളുകൾ കമന്റ് ചെയ്തപ്പോൾ ആദായനികുതി വകുപ്പിനെ വിവരമറിയിക്കാനായിരുന്നു മറ്റൊരു കമന്റ്. ഈ പണം കൊണ്ട് നാല് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top