22 December Sunday

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നൽകും: ഓർമ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ദുബായ് > വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി ദുബായിലെ പ്രവാസി മലയാളി സംഘടനയായ ഓർമ പത്ത് ലക്ഷം രൂപ സംഭാവന നൽകും. നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനവും അതിന്റെ ഏകോപനവും അഭിനന്ദാർഹമാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ള രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവൻ പൊലിഞ്ഞവരുടെ വേർപാടിൽ  അനുശോചനം രേഖപ്പെടുത്തുന്നതായും ഓർമ ദുബായ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top