22 December Sunday

ഗള്‍ഫ് കോവിഡ്19: വ്യാഴാഴ്ച മാത്രം 33 മരണം

അനസ് യാസിന്‍Updated: Friday May 29, 2020

 

മനാമ > ഗള്‍ഫില്‍ കൊറോണവൈറസ് ബാധിച്ച് വ്യാഴാഴ്ച 33 പേര്‍ മരിച്ചു. ഇതില്‍ 16 പേര്‍ സൗദിയിലും പത്ത് പേര്‍ കുവൈത്തിലുമാണ്. യുഎഇയിലും ഖത്തറിലും മൂന്നു പേര്‍ വീതവും ഒമാനില്‍ ഒരാളുമാണ് മരിച്ചത്.
 
ആറ് രാജ്യങ്ങളിലായി 5,940 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച സൗദിയില്‍ 1,644, ഖത്തറില്‍ 1,967, യുഎഇയില്‍ 563, കുത്തൈില്‍ 845, ഒമാനല്‍ 636, ബഹ്‌റൈനില്‍ 285 എന്നിങ്ങനെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
വ്യാഴാഴ്ച രാത്രി 12 വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലായി 2,,06,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 972 പേര്‍ മരിച്ചു. 1,02,807 പേര്‍ക്ക് രോഗം ഭേദമായി. 
 
സൗദിയില്‍ ഇതുവരെ 80,185 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 441 പേര്‍ മരിച്ചു. സൗദിയില്‍ ആകെ രോഗികളില്‍ 54,553 പേര്‍ക്ക് രോഗം ഭേദമായി.-68.03 ശതമാനം. 
 
ഖത്തറില്‍ സ്ഥിരീകരിച്ച കേസുകള്‍ 50,914 ആയി. യുഎഇയില്‍ ഇതുവരെ 32,532 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 258 പേര്‍ മരിച്ചു. കുവൈത്തില്‍ 24,112, ബഹ്‌റൈനില്‍ 9,977, ഒമാനില്‍ 9,009 എന്നിങ്ങനെയാണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. കുവൈത്തില്‍ 185, ഒമാനില്‍ 40, ഖത്തറില്‍ 33, ബഹ്‌റൈനില്‍ 15 എന്നിങ്ങനെയാണ് ആകെ മരണം.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top