കുവൈത്തസിറ്റി: 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കാന്‍ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനം. ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നടപ്പാക്കുക. ഒന്നാംഘട്ടത്തില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഭാഗികമാക്കും. മെയ് 31 മുതല്‍ രവൈകീട്ട് 6 മുതല്‍ രാവിലെ 6 വരെയായിരിക്കും കര്‍ഫ്യൂ. എന്നാല്‍, കോവിഡ് വ്യാപനം ഉണ്ടായ ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ തുടരും.
സര്‍ക്കാര്‍ മേഖലയില്‍ മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി അനിശ്ചിതമായി നീട്ടി. പള്ളികളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
അതിനിടെ, വ്യാഴാഴ്ച കുവൈത്തില്‍ 845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. കേസുകള്‍ 24,112 ആയി.
പുതിയ രോഗികളില്‍ 208 പേര്‍ ഇന്ത്യക്കാര്‍ ആണ്. കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7,603 ആയി.
വ്യാഴാഴ്ച 3,396 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. ഇതില്‍ 845 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 255 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകരാണ്. അഹമ്മദി- 222, ജഹറ-189, ഹവല്ലി -96, കേപിറ്റല്‍ ഗവര്‍ണറേറ്റ്- 83 എന്നിങ്ങിനെയാണ് മറ്റ് ഗവര്‍ണറേറ്റിലെ കോവിഡ് കേസുകള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..