21 November Thursday

15 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; വാർഷികാഘോഷങ്ങൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

അബുദാബി > വിദേശ പണമിടപാട് രംഗത്ത് യുഎഇയിൽ തരംഗം സൃഷ്ടിച്ച ലുലു എക്സ്ചേഞ്ച് സേവനം 15 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ 15 വർഷം കൊണ്ട്  ഡിജിറ്റൽ പണമിടപാട് രംഗത്ത് യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ ലുലു എക്സ്ചേഞ്ച്‌ നിർണായക പങ്ക്‌ വഹിക്കുന്നുണ്ട്‌. ഒപ്പം 2017 ൽ ആരംഭിച്ച ലുലു മണി ആപ്പ് വഴി ഡിജിറ്റൽ ഇടപാടുകൾ ലഭ്യമാക്കുന്നതിനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കഴിഞ്ഞു. ലുലു എക്സ്ചേഞ്ചിന്‌ ഇന്ന്‌ 140 ഓളം കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുണ്ട്‌.

15 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള വാർഷികാഘോഷങ്ങൾക്ക്‌ അബുദാബിയിലെ അൽ വഹ്ദയിലെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിൽ തുടക്കം കുറിച്ചു. കമ്പനിയുടെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റ അൽ വഹ്ദയിലേതാണ്‌. 15 വർഷം എന്ന നേട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് അഭിമാനവും, ഉപഭോക്താക്കളോടുള്ള നന്ദിയും നിറഞ്ഞു നിൽക്കുന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിക്കവെ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ലുലു എക്സ്ചേഞ്ചിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

അബുദാബിയിലെ ഏറ്റവും വലിയ ബിസിനസ് സമുച്ഛയങ്ങളിലൊന്നായ അൽ വഹ്‌ദ മാളിലെ വെച്ച് നടന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് തുടക്കം മുതലുള്ള ഉപഭോക്താക്കളെ ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top