21 October Monday

കുവൈത്തിൽ ഈ വർഷം 25,000 പേരെ നാടുകടത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ ഈ വർഷം വിവിധ കാരണങ്ങളാൽ 25,000 പേരെ നാടുകടത്തി. കഴിഞ്ഞ മാസം 2897 പേരെയാണ് നാടുകടത്തിയത്. കഴിഞ്ഞ വർഷം നിയമലംഘനം നടത്തിയ 42,000 പ്രവാസികളെയാണ് രാജ്യത്ത് നിന്ന് തിരിച്ചയച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ബ്രിഗേഡിയർ ജാസിം അൽ  മിസ്ബഹ  അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നും റഫർ ചെയ്യപ്പെടുന്ന ഇത്തരം നിയമ ലംഘകരെ നടപടിക്രമങ്ങൾ പൂർത്തിയായാൽ മൂന്ന് ദിവസത്തിനകം നാടുകടത്താനാണ് ആഭ്യന്തര മന്താലയം ലക്ഷ്യമിടുന്നത്. 33 വർഷത്തിനിടെ ആറു ലക്ഷത്തോളം നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബഹ പറഞ്ഞു. പിടിക്കപ്പെടുന്ന നിയമ ലംഘകരെ തിരിച്ചയക്കുന്നതിനു വേണ്ടി അതത് എംബസികളുമായി ബന്ധപ്പെട്ടു ആവശ്യമായ യാത്ര രേഖകൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും  മിസ്ബഹ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top