22 December Sunday

ഒമാനിൽ പള്ളിക്ക് സമീപം വെടിവയ്പ്പ്: നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

വീഡിയോ സ്ക്രീൻഷോട്ട്

മസ്കത്ത് > ഒമാനിൽ പള്ളിക്ക് സമീപമുണ്ടായ വെടിവയ്‌പ്പിൽ നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒമാനിലെ വാദി അൽ കബീർ മസ്ജിദിന്റെ പരിസരത്താണ് വെടിവയ്പ്പുണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം. നിരവധി റൗണ്ട് വെടിയുതിർത്തതായി റോയൽ ഒമാൻ പൊലീസ് പറഞ്ഞു. സ്​ഥിതിഗതികൾ നിന്ത്രണ വിധേയമാണെന്നും അന്വഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെടിവയ്‌പ്പിന്റെ മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. മസ്ജിദിൽ പ്രാർഥനയ്ക്കെത്തിയവർക്ക് നേരെ അക്രമിസംഘം വെടിയുതിർക്കുകയാണെന്നാണ് പ്രാഥമിക വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top