22 November Friday

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം; സംഘാടകസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

മനാമ >ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം ബഹ്റൈനിലും കേരളത്തിലുമായി നടക്കും. കേരളത്തിൽ വെച്ച് തുടക്കം കുറിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. സപ്തംബർ 1-ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങൽ ക്രഫ്റ്റ് വില്ലയിൽ (സർഗാലയ) ആഘോഷം നടക്കും. ആഘോഷ പരിപടികൾ നടത്തുന്നതിന്റെ ഭാ​ഗമായി സംഘാടകസമിതി രൂപീകരിച്ചു. 

പരിപാടികളുടെ  വിജയത്തിനായി  വടകര മുനിസിപ്പാലിറ്റി പാർക്കിൽ സ്വാഗത സംഘ യോഗം ചേർന്നു. യോഗം വടകര സഹകരണ ആശുപത്രി പ്രസിഡണ്ട്‌ ആർ ഗോപാലൻ ഉദ്ഘാടനം ചെയ്തു. സതീന്ദ്രൻ  കണ്ണൂർ, പ്രതിഭ മുൻ ജനറൽ സെക്രട്ടറി പി. ചന്ദ്രൻ, ടി പി ബിനീഷ്, കെ ശ്രീധരൻ, എം കെ ബാബു, കെ കെ ശങ്കരൻ, അഡ്വ. കെ എം രാംദാസ്, എൻ ഗോവിന്ദൻ, പ്രദീപ് പത്തേരി റീഗ പ്രദീപ്‌, പ്രതിഭ മുൻ ജനറൽ സിക്രട്ടറി ശശി പറമ്പത്ത്, കെ എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ, ഭാസ്കരൻ മാസ്റ്റർ എന്നിവർ അംഗങ്ങളായ രക്ഷാധികാരി സമിതി രൂപീകരിച്ചു. സുബൈർ കണ്ണൂർ -ചെയർമാൻ, ശശിപറമ്പത്ത്-  ജനറൽ കൺവീനർ , കെ ശ്രീധരൻ, പി ടി നാരായണൻ, പി ചന്ദ്രൻ, എം കെ ബാബു എന്നിവർ വൈസ് ചെയർമാൻമാരും ടി പി ബിനീഷ്, കെ കെ ശങ്കരൻ, എൻ ഗോവിന്ദൻ, വിജയൻ ഗുരുവായൂർ, പി ടി തോമസ് എന്നിവർ കൺവീനർമാരായും, സതീന്ദ്രൻ കണ്ണൂർ ട്രഷററായും വിവിധ സബ് കമ്മിറ്റികളും അതിൻറെ ഭാരവാഹികളടങ്ങിയ സംഘാടകസമിതിയും രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top