22 December Sunday

ബയോമെട്രിക് പൂർത്തിയാക്കാത്ത 47445 സ്വദേശികൾ; പ്രവാസികളുടെ അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

കുവൈത്ത് സിറ്റി > ബയോമെട്രിക് കാലാവധി സെപ്റ്റംബർ 30ന് കഴിഞ്ഞിട്ടും വിരലടയാളം നൽകാത്ത 47,445 സ്വദേശി പൗരന്മാർ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് 35,000-ഓളം ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും നിർത്തിവച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.ബാങ്കിംഗ് സേവനങ്ങൾ തുടരാൻ ബയോമെട്രിക് വിരലടയാളം നൽകി സിവിൽ ഐഡി സാധുത ഉറപ്പാക്കണം. ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടവർ തങ്ങളുടെ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കീഴിലുള്ള പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുകൾ സന്ദർശിച്ച് ബയോമെട്രിക് പൂർത്തിയാക്കണം. ഇതിന് ശേഷം ഇടപാടുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.

 പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 ആ​ണ് ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. പ്ര​വാ​സി​ക​ളി​ൽ ഏ​ക​ദേ​ശം 790,000 പേ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കി ര​ജി​സ്ട്രേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാൻ അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top