22 December Sunday

ജൂലൈയിൽ ഒമാൻ എയറിൽ സലാലയിലേക്ക് പറന്നത് 50,000 യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

മസ്‌കത്ത് > ഖരീഫ് സീസണിൽ ദോഫാർ മേഖലയെ  പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല സേവനത്തിന്റെ ഭാഗമായി സലാലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ബാഗമായി ഒമാൻ എയർ വിമാന കമ്പനി നിരവധി പദ്ധതികൾ നടപ്പിലാക്കി. തിരക്കേറിയ സമയങ്ങളിൽ പ്രതിദിനം 11 ഫ്ലൈറ്റുകൾ വരെ പരമാവധി ശേഷിയിൽ എയർലൈൻ പറന്നിരുന്നു. നിരവധി ഫ്ലൈറ്റുകൾ വൈഡ്-ബോഡി എയർക്രാഫ്റ്റുകളായി നവീകരിച്ചു. ഇത് സീസണിൽ ഏകദേശം 4,500 സീറ്റുകൾ കൂട്ടിച്ചേർത്തു. ജൂലൈയിൽ മാത്രം ഒമാൻ എയർ ഏകദേശം 50,000 അതിഥികളെ നഗരത്തിലേക്കെത്തിച്ചു. 70% പേരും നിശ്ചിത ദേശീയ നിരക്ക് ടിക്കറ്റുകൾ ഉപയോഗിച്ചു യാത്ര ചെയ്തവരാണ്.

ഖരീഫ് സീസണിൽ ഒമാനിലെ ജനങ്ങൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് സലാല. ഒമാൻ യറിന്റെ പ്രധാന മേഖലകളിലൊന്ന് എന്ന നിലയിൽ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സലാലയെ ഒരു ലക്ഷ്യസ്ഥാനമായി പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ എയർ പ്രതിജ്ഞാബദ്ധരാണ്. ഈ ഖരീഫ് സീസണിലെ തിരക്ക് ഉപയോഗപ്പെടുത്തുന്നതിൽ മറ്റേതൊരു എയർലൈനിനേക്കാളും കൂടുതൽ ഫ്രീക്വൻസികൾ നൽകുന്നതിനുള്ള പരമാവധി ശേഷി വിന്യസിച്ചിട്ടുണ്ടെന്ന് ഒമാൻ എയറിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ മൈക്ക് റട്ടർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top