22 December Sunday

പ്രവാസി സംഘടനകളുമായി സംവദിച്ച് എ എ റഷീദ്

അഹമ്മദ് കുട്ടി അറളയിൽUpdated: Thursday Aug 1, 2024

ദോഹ > പ്രവാസി സംഘടനകളുമായി സംവദിച്ച് ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ്. കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ പ്രവാസികളിലെത്തിക്കാൻ പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ  ന്യുനപക്ഷ കമ്മീഷൻ ചെയർമാനും ഖത്തറിലെ പ്രവാസി സംഘടനനേതാക്കളുമായുള്ള  മുഖാമുഖം പരിപാടിയിൽ  സംസാരിക്കുയായിരുന്നു അദ്ദേഹം.

ന്യുനപക്ഷ സമുദായങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അവർക്കുണ്ടാകുന്ന  അവകാശ നിഷേധങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷന്റെ ചരിത്രപരമായ ഒരു ദൗത്യത്തിനുള്ള തുടക്കമാണ് ഈ പരിപാടി. തുടർന്നും മറ്റു വിദേശ രാജ്യങ്ങളിലടക്കമുള്ള മലയാളി പ്രവാസി സമൂഹങ്ങളിലെയ്ക്കും ന്യുനപക്ഷകമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എത്തിക്കാനുള്ള ഇത്തരം കൂടിച്ചേരലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതോളം സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംഘടനാ നേതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സംസ്‌കൃതി സെക്രട്ടറി ഷംസീർ അരീക്കുളം, പ്രസിഡന്റ് സാബിത്ത് സഹീർ,കേരളക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top