22 December Sunday

വർണവിസ്മയമായി ഇന്ത്യൻ സ്കൂൾ ഖസബിലെ കലാ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

സലാല > ഇന്ത്യൻ സ്കൂൾ ഖസബ് നവംബർ 15, 16 തീയതികളിലായി ക്രിയേറ്റീവ് ക്യാൻവാസ് - ഒരു കലാനുഭവം  എന്ന പേരിൽ ദ്വിദിന കലാക്യാമ്പ് സംഘടിപ്പിച്ചു. പ്രൈമറി, മിഡിൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ കലാപരവും സർഗ്ഗാത്മകവുമായ കഴിവുകളിലെ പരിപോഷിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ്‌ ക്യാമ്പ് ലക്ഷ്യമിടുന്നത്‌. ഇന്ത്യൻ സ്‌കൂൾ മസ്കറ്റിലെ ദൃശ്യകലാ വിഭാഗം കോർഡിനേറ്ററും പ്രശസ്ത കലാകാരനും ക്രിയേറ്ററുമായ എൽദോ ടി ഔസേപ്പിൻറെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള തനത് വേദിയായിരുന്നു.

ക്യാൻവാസിൽ പ്രതീകാത്മകമായി ചിത്രവരകൾ രേഖപ്പെടുത്തി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള തളങ്കര ക്യാമ്പിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ഷൺമുഖം, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം പി കെ മജീദ്  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്‌കൂൾ ഹെഡ്‌ബോയ്  മഹമൂദ് റയ്യാൻ, നസിഫ മഹബൂബ് അദ്രിത എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top