22 December Sunday

ഗുജറാത്ത്‌ സ്വദേശിയെ സലാലയിൽ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

സലാല>  സൊമാലിയയിൽ നിന്നും സലാലയിലേക്ക് വന്നിരുന്ന ഉരു മറിഞ്ഞ് ഇന്ത്യക്കാരനെ കാണാതായി. ഗുജറാത്ത്‌ സ്വദേശിയായ സാമിർ സുലൈമാൻ തൈമി (27)നെയാണ്‌ കാണാതായത്‌.

സൊമാലിയയിലെ ബൊസാസുവിൽ നിന്നും സലാലയിലേക്ക് പുറപ്പെട്ട ഉരു പ്രതികൂല കാലാവസ്ഥയെതുടർന്ന്‌ മുങ്ങി പോകുകയായിരുന്നു. എൻജിൻ റൂമിൽ ഉണ്ടായിരുന്ന സുലൈമാൻ തൈമ്‌  കടലിൽ മുങ്ങി. ഉരുവിൽ ഉണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശികളായ ദാവൂദ് ഉമർ (48), അബ്ദുൽ മനാഫ് (31), യൂനുസ് അഹമ്മദ് (59), ഇല്ലാസ് സിദീഖ് (48), അനീസ് ഇല്ലാസ് (22), മമദാറിക്ക് ആദം (47), യൂനിസ് ഇല്ലാസ് (57), മുസ്താക്ക് ഹാജി തയ്യിബ് (35) എന്നിവർ രക്ഷപ്പെട്ടതായി ഇന്ത്യൻ എംബസി കൗൺസിലറർ ജനറൽ ഡോ സനാതനൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top