26 December Thursday

കൊല്ലം സ്വദേശി അൽ ഹസ്സയിൽ അന്തരിച്ചു

അഹമ്മദ് കുട്ടി അറളയിൽ Updated: Monday Jul 29, 2024

അൽഹസ്സ > കൊല്ലം ജില്ലയിൽ മീനാട് ഭൂതക്കുളം സ്വദേശി ശിവപ്രസാദ് ബാലകൃഷ്ണപിള്ള (51) അൽഹസ്സ റുഖൈഖയിൽ  ഹൃദയാഘാത്തെ തുടർന്ന് അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, മുബാറസ് ഏരിയ സാമൂഹികക്ഷേമ ജോ.കൺവീനർ നിസാർ മയ്യനാട് എന്നിവരുടെ നേതൃത്വത്തിൽ  ഇന്ത്യൻ എംബസി, സൗദി അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം  നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പൂർത്തിയായി. ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന  എയർ ഇന്ത്യാ എക്സ്പ്രസ്സ്  വിമാനത്തിൽ സ്വദേശത്ത് എത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top