22 December Sunday

മലപ്പുറം സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

മലപ്പുറം > മലപ്പുറം സ്വദേശി ഒമാനില്‍ വാഹനം ഇടിച്ചു മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍, ഈസ്റ്റ് വെള്ളൂര്‍ സ്വദേശി ജലീല്‍ സഖാഫി (49) ആണ് മരിച്ചത്. മസ്‌കത്തിന് സമീപം ബിദ്ബിദില്‍ വെച്ച് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ മാസം സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

സമാഇല്‍ ആശുപത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top