സലാല > മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായിരുന്ന എ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പാർട്ടിക്കും ദളിത് സമൂഹത്തിനും ഉണ്ണികൃഷ്ണന്റ നിര്യാണം നികത്തനാവാത്ത നഷ്ടമാണെന്ന് അനുസ്മരണയോഗത്തിൽ സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പറഞ്ഞു.
സലാല കെഎംസിസി മലപ്പുറം ജില്ല ആക്റ്റിംഗ് പ്രസിഡന്റ് നാസർ ആലത്തിയൂരിന്റെ അധ്യക്ഷതയിൽ കെ എം സി സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി അനുസ്മരണ പ്രഭാഷണം നടത്തി. അനസ് ഹാജീ, ജാബിർ ശരീഫ്, മുനീർ വി സി എന്നിവർ സംസാരിച്ചു.
കാസിം കോക്കൂർ, ബുഷൈർ വാഴയൂർ, ഐ പി ജംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സലാല കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റഹീം താനാളൂർ സ്വാഗതവും ശിഹാബ് കാളികാവ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..