ദുബായ്> പിപിസി 'ആരവം 2024' ശനിയാഴ്ച പരുത്തിപ്പുള്ളിഎം എസ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. പരുത്തിപ്പുള്ളി എംഎസ് കൺവെൻഷൻ സെന്ററിൽ പിപിസി ഉപാധ്യക്ഷൻ കെ പി രവിശങ്കറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പൊതുസമ്മേളനം പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പാലക്കാട് പ്രവാസി സെന്ററിന്റെ പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ എ വി ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി, മുൻ പാലക്കാട് കളക്ടർ പിഎം അലി അസ്കർ പാഷ, ലുലു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രജിത് രാധാകൃഷ്ണൻ, ഇറാം ഗ്രൂപ്പ് സി എംഡി സിദ്ധീഖ് അഹമ്മദ്, ഇൻഡൽ മണി ചെയർമാൻ ജി മോഹൻ, നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ ഡോ. കൃഷ്ണദാസ്, സെക്രട്ടറി ടി കെ പ്രതീപ്, ഉപാഅധ്യക്ഷന്മാർ കെ പി രവിശങ്കർ, സി ശശികുമാർ, ചെയർമാൻ എം വി ആർ മേനോൻ, കൺവീനർ കെ ഇ ബൈജു എന്നിവർ സംസാരിച്ചു.
പ്രശസ്ത മദ്ദള വാദ്യകലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണ വാര്യർ, കണ്ണ്യാര്കളി ആശാൻ എൻ എം രാമചന്ദ്രൻ, നടൻ ജൈസ് ജോസ്, ഗ്രീൻ മാൻ കല്ലൂർ ബാലൻ, വെറ്ററൻ സ്പോർട്സ്മാൻ ഉണ്ണികൃഷ്ണൻ എന്നിവരെ സംഗമത്തിൽ ആദരിച്ചു. 10,- 12 ക്ലാസ്സുകളിൽ വിജയിച്ച പ്രവാസികളുടെ മക്കളെ അനുമോദിച്ചു. ഇറാം ഗ്രൂപ്പ് സി എം ഡി സിദ്ധിഖ് അഹമ്മദിന് ഗോൾഡൻ മെമ്പർഷിപ് കാർഡ് നൽകി ആദരിച്ചു.
സംഗമത്തിൽ ഗിന്നസ് റെക്കോർഡ് ജേതാവായ കുഴൽമന്ദം രാമകൃഷ്ണന്റെ മൃദംഗ വാദനം, നാഷണൽ സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കെ സി രാമകൃഷ്ണനും കെ ആർ ഹരീഷും അവതരിപ്പിച്ച പാവ കഥകളി, പാലക്കാടൻ കലാകാരന്മാരുടെ ഗാനമേള, മിമിക്രി, 'പാലാപ്പള്ളി തിരുപ്പള്ളി' ഫെയിം ഫോക്ക് ഗ്രാഫർ അതുൽ നറുകരയുംടെയും സംഘത്തിന്റെയും സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..