22 December Sunday

ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ബൂട്ടണിയാൻ സലാലയിൽ നിന്ന് അഭിനവ് സോജനും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സലാല > പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിനവ് സോജനെ സാസ് ഫുട്ബോൾ അക്കാദമി അനുമോദിച്ചു. സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടത്തിയ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിക്ക് അഭിനവ് സോജനേയും കോച്ചുമാരായ ജോഷി റാഫേലിനേയും അലി സയിദ് ബക്കീദിനേയും മാതാപിതാക്കളായ സോജൻ, റോസ് മേരി എന്നിവരേയും മെമെൻ്റോ നൽകി ആദരിച്ചു.

ചടങ്ങിൽ ലോക കേരളസഭാംഗം പവിത്രൻ കാരായി, റഷീദ് കൽപ്പറ്റ, റീമാ ദാസൻ എന്നിവർ സംസാരിച്ചു. ദീർഘകാലമായി സലാലയിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ ആമ്പല്ലൂർ വേലൂപ്പാടം സ്വദേശികളായ സോജൻ, റോസ് മേരി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അഭിനവ് സോജൻ. എട്ട് വയസു മുതൽ സലാലയിലെ സാസ് ഫുട്ബോൾ അക്കാദമിയിൽ കോച്ച് ജോഷി റാഫേലിൻ്റെ ശിക്ഷണത്തിലാണ് പ്രാക്ടീസ് ചെയ്തു വന്നത്. അനുമോദന ചടങ്ങിനുശേഷം ജഗ്ലിങ്ങ്, ഹെഡ് ബൗൺസസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അഹമദ് സഖാൻ, ഹാഷിം എന്നിവർ വിജയികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top