22 December Sunday

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വർക്ക് ആക്സിലറേറ്റർ പ്ലാനിന് തുടക്കം കുറിച്ച് അബുദാബി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

അബുദാബി > അബുദാബി എമിറേറ്റിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വർക്ക് ആക്സിലറേറ്റർ പ്ലാനിന് തുടക്കം കുറിച്ചു. അബുദാബി ട്രാഫിക് സേഫ്റ്റി ടെക്‌നിക്കൽ കമ്മിറ്റി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഗൈഡുമായി ചേർന്നാണ് പ്ലാൻ ആരംഭിച്ചത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ദ്രുതവും ഫലപ്രദവുമായ പരിഹാരങ്ങളിലൂടെ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നതും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

അബുദാബി മൊബിലിറ്റി, അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയും ഈ സംരംഭത്തിൽ സഹകരിക്കുന്നുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ, ഡ്രൈവർമാരുടെ പെരുമാറ്റം തുടങ്ങിയ മേഖലകളിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ പരിപാടികളും ബോധവത്കരണ കാമ്പെയ്‌നുകളും നടത്താനും സമിതി ലക്ഷ്യമിടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top