അബുദാബി > അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിച്ച ആദ്യ ഓൾ ഇന്ത്യ കബഡി ടൂർണമെന്റിൽ കണ്ണൂർ ജില്ലാ കെഎംസിസി നേതൃത്വം നൽകിയ ഫേമസ് ഒ2 പൊന്നാനി വിജയികളായി. കോഴിക്കോട് ജില്ല കെഎംസിസി നയിച്ച ടീം ബട്കൽ ബുൾസിനെയാണ് കണ്ണൂർ ജില്ലാ കെഎംസിസി 27-10 എന്ന സ്‌കോറിൽ ഏകപക്ഷീയമായി തോൽപിച്ചത്. വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലിൽ പാലക്കാട് ജില്ലാ കെഎംസിസി നയിച്ച ഫ്രെണ്ട്സ് ആറാട്ടുകടവിനെ 19-15 തോൽപ്പിച്ചു ഫേമസ് ഒ2 പൊന്നാനി ഫൈനൽ ബെർത്തു ഉറപ്പിച്ചപ്പോൾ മലപ്പുറം ജില്ലാ കെഎംസിസി കളത്തിലിറക്കിയ ബ്രദർസ് കണ്ടലിനെ 36-29 ന് അട്ടിമറിച്ചാണ് ടീം ബട്കൽ ബുൾസ് ഫൈനലിലെത്തിയത്.
നേരത്തെ നടന്ന ലീഗ് മത്സരങ്ങളിൽ കാസർകോട്-ന്യൂ മാർക്ക് മംഗളൂർ, തൃശൂർ-റെഡ് സ്റ്റാർ ദുബായ്, എറണാകുളം-റെഡ് വേൾഡ് കൊപ്പൽ, തിരുവന്തപുരം-ടീം തമിഴ്നാട് എന്നീ ടീമുകൾ പുറത്തായിരുന്നു. ഫേമസ് ഒ2 പൊന്നാനിയുടെ ഹർമൻജിത് സിംഗ് മാൻ ഓഫ് ദി മാച്ചായും മികച്ച ക്യാച്ചറായി ഷിഹാസും തിരഞ്ഞെടുത്തു. മികച്ച റൈഡറായി ബട്കൽ ബുൾസിൻറെ വിശ്വരാജ് അർഹനായി. എമിരേറ്റ്സ്നെറ്റ് കോ ഫൗണ്ടറും സി ഒ ഒ യുമായ അബ്ദുൽ ഗഫൂറും അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് സി ച് മാട്ടൂലും ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
അബുദാബി കെഎംസിസി ആക്ടിങ്ങ് പ്രസിഡന്റ് അഷറഫ് പൊന്നാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പനയോഗം എമിറേറ്റ്സ്നെറ്റ് പാർട്ണർ ഹുസൈൻ അൽ ഹാഷിമി ഉൽഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂര്, ട്രഷറർ ബി സി അബൂബക്കർ, ഇന്ത്യ സോഷ്യൽ കൾച്ചർ പ്രസിഡന്റ് ജയറാം റായ് മാത്രപാടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ എം അൻസാർ, വേൾഡ് മലയാളി കോൺസിൽ ഗ്ലോബൽ എൻ ആർ ഐ ചെയർമാൻ ജോൺ പി വർഗീസ്, സുന്നീ സെന്റര് പ്രസിഡന്റ് അബുറഹ്മാൻ തങ്ങൾ, അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ടി കെ അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു. കെഎംസിസി സംസ്ഥന ഭാരവാഹികളും, സ്പോർട്ട്സ് വിങ് ടീമും ടോർണ്ണമെന്റിനു നേതൃത്വം നൽകി. അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് സി എച്ഛ് മാട്ടൂൽ സ്വാഗതവും വൈസ് പ്രസിഡന്റും സ്പോർട്സ് വിങ് ഇൻ ചാർജുമായ ഹംസ നടുവിൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..