22 November Friday

കഷ്ടത അനുഭവിച്ചിരുന്നവർക്ക് സാന്ത്വനമായി ശക്തി തിയറ്റേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


അബുദാബി>  കഴിഞ്ഞ ഒന്നരമാസമായി കഷ്ടത അനുഭവിച്ചിരുന്ന  മലയാളികൾക്ക് അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ഇടപെടൽ സാന്ത്വനമായി.
യുഎഇയിൽ തൊഴിൽ തേടിയെത്തിയ പതിനഞ്ചോളം വരുന്ന മലപ്പുറം ജില്ലക്കാർ കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടുകൂടി തൊഴിൽ ലഭിച്ചില്ല എന്ന് മാത്രമല്ല കയ്യിലുള്ള ക്യാഷ് തീർന്നതോടെ താമസ ഇടവും നഷ്ടപ്പെടുകയായിരുന്നു.

അവരിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി കാസിമിനാണ് ശക്തി വിമാന ടിക്കറ്റ് നൽകി നാട്ടിലേക്കുള്ള യാത്രയ്ക്ക് അവസരം ഒരുക്കിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഒരു കുടുംബത്തിനും ശക്തി ടിക്കറ്റ് നൽകി. ടിക്കറ്റുകൾ  മുൻ പ്രസിഡന്റുമാരായ പി. വി. പദ്മനാഭൻ, എൻവി മോഹനൻ എന്നിവർ കൈമാറി. ചടങ്ങിൽ ശക്തി പ്രസിഡന്റ് അഡ്വ. അൻസാരി സൈനുദ്ദീൻ,കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.

കൈരളി ടിവിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'കൈകോർത്ത് കൈരളി' എന്ന പദ്ധതിയുമായി സഹകരിച്ചാണ് ശക്തി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നൂറുപേർക്ക് ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്. ഇതിനോടകം പതിനൊന്നു പേർക്ക് ശക്തി വിമാന ടിക്കറ്റ് നൽകി സഹായിക്കുകയുണ്ടായി.

ഭക്ഷണവും മരുന്നും ചികിത്സാ സഹായവും നൽകി ശക്തി നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ശക്തിയുടെ ഈ ഇടപെടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top