30 October Wednesday

ഹരിത വികസനം ത്വരിതപ്പെടുത്തുന്നതിന് ജിജിജിഐയുമായി പങ്കാളിത്ത കരാർ പ്രഖ്യാപിച്ച് ഇഎഡി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

അബുദാബി > അബുദാബി പരിസ്ഥിതി ഏജൻസിയും (ഇഎഡി) ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടും (ജിജിജിഐ) യുഎഇയിലെ ഹരിത വളർച്ചാ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഇഎഡി സെക്രട്ടറി ജനറൽ ഡോ.ശൈഖ സലേം അൽ ദഹേരിക്ക് വേണ്ടി ഇഎഡിയിലെ എൻവയോൺമെന്റൽ ഇൻഫർമേഷൻ, സയൻസ് ആൻഡ് ഔട്ട്‌റീച്ച് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ബഹറൂണും യുഎഇയിലെ ജിജിജിഐ പ്രതിനിധി അഹമ്മദ് അൽ അമ്രയും കരാറിൽ ഒപ്പുവെച്ചു. ജിജിജിഐയുടെ സ്ഥാപക അംഗമെന്ന നിലയിൽ, 2011-ൽ യുഎഇ സർക്കാർ സംഘടനയുമായി സഹകരിക്കുന്നുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top