21 December Saturday

ഒമാനിലെ സൊഹാറിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു, ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

സുനിതാ റാണി

മസ്കത്ത്> ഒമാനിലെ സൊഹാർ സഹമിൽ നടന്ന വാഹന അപകടത്തിൽ  ആലപ്പുഴ മാന്നാർ സ്വദേശിനി മരണപ്പെട്ടു. മാന്നാർ കുളഞ്ഞിക്കാരാഴ്മ  ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഷ്‌ലിയുടെ പരിക്ക്  ഗുരുതരമല്ല.

സഹം സോഹാർ റോഡിലായിരുന്നു അപകടം. ഇരുവരും റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമിൽ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിൽ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു രണ്ടുപേരും. മരണപ്പെട്ട സുനിത റാണി മൂന്ന് മാസം മുൻപാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായ എൻ സി സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ്. അച്ഛൻ: ഗോപാലൻ ആചാരി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top