26 December Thursday

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് ഇന്ത്യക്കാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

സലാല > ഒമാനിലെ സലാലക്കടുത്ത് ഹൈമ വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ട്രക്ക് വാഹനത്തിൽ ഇടിച്ച് തീപിടിച്ചാണ് അപകടം. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളായ തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

ബന്ധുക്കൾ വിസിറ്റിംഗ് വിസയിൽ ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു. ഇവരുടെ മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top