മനാമ > ബഹ്‌റൈനിലെ അറുപതോളം സംഘടനാ പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാർക്ക് സഹായമെത്തിച്ച് മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായ കമ്മിറ്റി. ഷബീർ മാഹി തുടങ്ങിവെച്ച ഒരു വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. സഹായ കമ്മിറ്റി ജൂലൈ 9ന് കെ-സിറ്റിയിൽ യോഗം ചേർന്ന് വിവിധ സംഘടനകൾ നൽകിയ സഹായങ്ങളുടെ ആദ്യ ഗഡു അഗ്‌നിബാധിതർക്കായി വിതരണം ചെയ്തു. ആഗസ്റ്റ് 10 ന് കെ-സിറ്റിയിൽ ചേർന്ന യോഗത്തിൽ ബാക്കിയുള്ള മുഴുവൻ തുകയും വിതരണം ചെയ്തു.
സഹായ കമ്മിറ്റി കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിന് ഫൈസൽ വില്യാപ്പള്ളി, ബദറുദ്ധീൻ പൂവ്വാർ, കെ ടി സലിം, സുബൈർ കണ്ണൂർ, നുബിൻ അൻസാരി, സുധീർ തിരുനിലത്ത്, മജീദ് തണൽ, അഷ്‌കർ പൂഴിത്തല, ബിനു കുന്നന്താനം, ഓ.കെ. കാസിം, ബിനു മണ്ണിൽ, ഷാജി മൂതല, റഷീദ് മാഹി, അൻവർ കണ്ണൂർ, അഷ്‌റഫ് കെ. കെ, ശ്യാം കുമാർ എന്നിവർ സംസാരിച്ചു. ആവശ്യമുള്ളവർക്കായി മാർഗ നിർദേശങ്ങൾ നൽകാനായി സഹായ കമ്മിറ്റിയുടെ ആക്ഷൻ ടീം വരുന്ന മൂന്ന് മാസങ്ങളിൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ സി ആർ എഫ്, ബഹ്റൈൻ കേരളീയ സമാജം, കെഎംസിസി, ഒഐസിസി, ബഹറൈൻ പ്രതിഭ, ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ, സമസ്ത ബഹ്റൈൻ, ബഹ്റൈൻ നവകേരള, ഐസിഎഫ് ബഹ്റൈൻ, പ്രവാസി വെൽഫെയർ, മുഹറഖ് മലയാളി സമാജം, യൂത്ത് ഇന്ത്യ, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ,അൽ മന്നായി കമ്മ്യൂണിറ്റി, എൻഎസ്എസ്, മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ, ഇസ്ലാഹി സെൻറർ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, മൈത്രി ബഹ്റൈൻ, ഐവൈസിസി, ബഹറൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ, കൊല്ലം പ്രവാസി അസോസിയേഷൻ, കോസ്മോ ബഹറൈൻ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ, പത്തനംതിട്ട അസോസിയേഷൻ, അൽ സൈൻ ജ്വല്ലറി എംപ്ലോയീസ്, ഗ്ലോബൽ തിക്കോഡിയൻസ് ഫോറം, ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ, ഹോപ്പ് ബഹ്റൈൻ, ഗോൾഡൻ ഹാൻഡ്സ്, ബഹ്റൈൻ തിരൂർ കൂട്ടായ്മ, സാംസ ബഹ്റൈൻ, പത്തേമാരി പ്രവാസി, ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി, ശൂരനാട് കൂട്ടായ്മ, ലൈറ്റ്സ് ഓഫ് കൈൻ്റ്നസ്, തണൽ ബഹ്റൈൻ, ഗുദൈബിയ കൂട്ടം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, കൊയിലാണ്ടിക്കൂട്ടം, ബിഡികെ ബഹ്‌റൈൻ, ഷാദ് മെമ്മോറിയൽ, ശ്രീ മുത്തപ്പ സേവാ സംഘം, ഐമാക് ബഹ്റൈൻ, കീൻഫോർ, വോയിസ് ഓഫ് മാമ്പ, വോയിസ് ഓഫ് ആലപ്പി, ബഹ്റൈൻ തൃശൂർ കൂട്ടായ്മ, ബഹ്റൈൻ നന്തി അസോസിയേഷൻ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, അൽ ഇത്തിഷാദ് സോഷ്യൽ ഫോറം, മുഹറഖ് കാസിനോ കൂട്ടായ്മ, മലപ്പുറം ജില്ലാ പ്രവാസി, വോയിസ് ഓഫ് ട്രിവാൻഡ്രം, മടപ്പള്ളി അലുംനി ഫോറം, അൽ മന്നായി കമ്മ്യൂണിറ്റി എന്നീ സംഘടനകളും, മജീദ് തെരുവത്ത്, ഹാരിസ് പഴയങ്ങാടി, മജീദ് തണൽ, അസീൽ അബ്ദുറഹ്മാൻ തുടങ്ങിയവർ സഹായ കമ്മിറ്റിയിലേക്ക് സംഭാവന നൽകി.
ഡോ. ബാബു രാമചന്ദ്രൻ, പങ്കജ് നല്ലൂർ, എം സി അബ്ദുൽ കരീം, സലിം തളങ്കര, സാനി പോൾ, നവാസ് കുണ്ടറ, സലാം പെരുവയിൽ, നജീബ് കടലായി എന്നീ സാമൂഹിക പ്രവർത്തകർ സഹായ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സയ്ദ് ഹനീഫ്, രാമത്ത് ഹരിദാസ്, ജമാൽ കുറ്റിക്കാട്ടിൽ, ഷാ മുഹമ്മദ്, ഇസ്ഹാഖ് അലി, ബാബു, ഗിരീഷ് കളിയത്ത്, സി എച്ച് അഷറഫ്, സലീം നബ്രാ, സുബീഷ് നിട്ടൂർ, സാബു അഗസ്റ്റിൻ, നൂറുദ്ധീൻ, റിയാസ് വടകര, അബ്ദുല്ല കാദർ, നൗഷാദ് കണ്ണൂർ അജ്മൽ, നജീബ് കണ്ണൂർ, സിറാജ് മാമ്പ, ഷംസീർ സാദിഖ്, ഗഫൂർ, സഫ്വാൻ, ആലം ഖാൻ, ശ്രീജിത്ത്, കെനി പെരേര എന്നിവർ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..