ദുബായ് > കേരളത്തിലെ കലാലയ പൂർവ വിദ്യാർഥികളുടെ സംഗമ വേദിയായ അക്കാഫ് ഇവെന്റ്സ് സംഘടിപ്പിക്കുന്ന അക്കാഫ് സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി എപിഎൽ സീസൺ 4 ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ ഡിസി സ്റ്റേഡിയത്തിൽ നടത്തുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്താണ് ഇത്തവണയും എപിഎൽ ബ്രാൻഡ് അംബാസിഡർ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അറുന്നൂറോളം മലയാളി ക്രിക്കറ്റ് കായിക താരങ്ങൾ അണിനിരക്കുന്ന എപിഎല്ലിൽ 8 വനിതാ ടീമുകളും പങ്കെടുക്കുന്നുണ്ട്.
എപിഎൽ സീസൺ 4ന്റെ രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകളുമായാണ് അക്കാഫ് പ്രീമിയർ ലീഗ് സീസൺ 4 നടക്കുന്നത്. ഫെബ്രുവരി 15 നാണ് എപിഎൽ ഫൈനൽ. പരിപാടിയുടെ നടത്തിപ്പിനായി 200 അംഗ സംഘാടക സമിതിക്കു രൂപം നൽകിയതായി അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് , ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ വി വൈസ് ചെയർമാൻ അഡ്വ.ബക്കർ അലി, വൈസ് പ്രെസിഡന്റുമാരായ അഡ്വ. ആഷിക്, ശ്യാം വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, അമീർ കല്ലട്ര , ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് , ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല എന്നിവർ അറിയിച്ചു. എ പി എൽ സീസൺ 4 ജനറൽ കൺവീനർ ആയി ബിജു കൃഷ്ണൻ, ജോയിന്റ് കോർഡിനേറ്റർമാരായി ഗോകുൽ, ബോണി വർഗീസ്, മായാ ബിജു, എസ്‌കോം കോർഡിനേറ്റർമാരായി സിയാദ് മുഹമ്മദ്, അമീർ കല്ലട്ര, എന്നിവരെയും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..