22 December Sunday

അക്കാഫ് വനിതാ വിഭാഗം ഫോട്ടോഗ്രാഫി ശില്പശാല നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദുബായ് > ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് അക്കാഫ് വനിതാ വിഭാഗം ബർജുമാൻ, ഐബ്രാന്റ് കണക്ട് എന്നിവരുമായി സഹകരിച്ച് ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ ഫോട്ടോഗ്രാഫറും ഐബ്രാന്റ് കണക്ട് മാനേജിങ് ഡയറക്ടർ ഷാജി ഷൺമുഖം ശില്പശാല നയിച്ചു.

നിക്കോൺ മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ, ഷട്ടർ ബഗ്‌സ് ക്രിയേറ്റീവ് ഫോറം സ്ഥാപകൻ മുഹമ്മദ് അർഫാന് ആസിഫ്, ബുർജുമാൻ മാർക്കറ്റിംഗ് മാനേജർ സോഫിയ ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറിലധികം അക്കാഫ് വനിതാ പ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു. അക്കാഫ് വനിതാവിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top