04 November Monday

അക്ഷരം 2024 : കഥ, കവിത രചനാ മത്സരങ്ങൾക്കുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

മസ്‌ക്കറ്റ് > മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കഥ, കവിത രചനാ മത്സരങ്ങൾക്കുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു. ഒമാനിൽ സ്ഥിര താമസക്കാരായ മലയാളികൾക്കായാണ് മത്സരങ്ങൾ നടത്തുന്നത്. ജൂനിയർ, സീനിയർ, ഓപ്പൺ വിഭാഗങ്ങളിലായാണ് മത്സരം. ഏത് വിഷയവും സ്വീകരിക്കാം. 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും, 10 മുതൽ 16 വരെ പ്രായപരിധിയിലുള്ളവർക്ക് സീനിയർ വിഭാഗത്തിലും, 16 വയസിന് മുകളിൽ ഓപ്പൺ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്.

നിങ്ങളുടെ സൃഷ്ടികൾ നവംബർ എട്ടിനു മുൻപായി താഴെ കൊടുക്കുന്ന ഇമെയിൽ ഐഡിയിലേക്കോ വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കുക. വിജയികൾക്ക് നവംബർ 15 ന് നടക്കുന്ന അക്ഷരം 2024 വേദിയിൽ വച്ച് പുരസ്‌ക്കാരങ്ങൾ നൽകും. ഇമെയിൽ: mlmissionoman@gmail.com വാട്സാപ്പ് നമ്പറുകൾ : 95780253, 79797570


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top