22 December Sunday

മൂന്നാമിടം: സംവാദ സദസ്സ് ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ദുബായ് > 'അക്ഷരക്കൂട്ടം' സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന "മൂന്നാമിടം ജീവിതവും സ്വത്വപ്രതിസന്ധികളും" എന്ന സംവാദം വിഷയാവതരണങ്ങൾ കൊണ്ടും സാമൂഹിക, സാഹിത്യ, സാംസ്കാരിക പ്രവർത്തകരുടെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടന്ന പരിപാടി ആക്ടിങ്ങ് പ്രസിഡൻറ് ഗിരീഷ് കെ ജെ ഉദ്ഘാടനം ചെയ്തു. തുടർന്ന ഇസ്മയിൽ മേലടിയും റോയ് നെല്ലിക്കോടും സംസാരിച്ചു. ഒ സി സുജിത്ത് അധ്യക്ഷനായിരുന്നു

ഇ കെ ദിനേശൻ, പി ശ്രീകല, രാജേഷ് ചിത്തിര, മെഹർബാൻ, ഷാജഹാൻ തറയിൽ, അബുലൈസ്, പ്രീതി രൻജിത്ത്, ഹമീദ് ചങ്ങരക്കുളം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top