22 December Sunday

അക്ഷരക്കൂട്ടം ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദുബായ് > യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം ഏഴ് ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ ഓഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 6 ന് ഖുസൈസിലെ റിവാഖ് ഔഷ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും.

മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും. മുതിർന്ന കവികളെ കൂടാതെ ഗ്രേഡ് 12 ൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ ഇംഗ്ലീഷ് കവിതകൾ അവതരിപ്പിക്കും. മറ്റു ഭാഷകളിലെ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top