27 December Friday

53-ാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

വിജേഷ് കാർത്തികേയൻUpdated: Friday Nov 22, 2024

അബുദാബി > 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഈ വർഷത്തെ ഔദ്യോഗിക ചടങ്ങ് അൽ ഐൻ സിറ്റിയിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പ്രാദേശിക ടിവി ചാനലുകൾ, ഈദ് അൽ ഇത്തിഹാദിന്റെ യൂട്യൂബ് ചാനൽ, വെബ്‌സൈറ്റ്, സിനിമാശാലകൾ, തെരഞ്ഞെടുത്ത പൊതു ഇടങ്ങൾ എന്നിവയിലുടനീളം ഇവൻ്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. ചരിത്രപരമായ പ്രാധാന്യമുള്ള അൽ ഐൻ സിറ്റി, ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും ശൈഖ് സായിദിന്റെ ദർശനത്തിന്റെ പ്രതീകമാണ്. പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് അൽ ഐൻ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top