22 November Friday

അല ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ന്യൂജേഴ്സി > ദേശീയ-അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും, കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ അല (ALA) ന്യൂജേഴ്സി, സീയാറ്റൽ എന്നിവിടങ്ങളിൽ വച്ച് ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024) രണ്ടാം എഡിഷൻ സംഘടിപ്പിക്കുന്നു.

ട്രാൻസെൻഡിങ് ബോർഡേഴ്സ്, കണക്ടിങ് കൾച്ചേഴ്സ് (Transcending Borders, Connecting Cultures) എന്ന വിഷയത്തെ ആസ്പദമാക്കി 2024 നവംബർ 16ന് ന്യൂജേഴ്സിയിലും, നവംബർ 23ന് സീയാറ്റലിലും വെച്ചാണ് പരിപാടി നടത്തുക. ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോക്ടർ സുനിൽ പി ഇളയിടം, ആമിനാറ്റ ഫോർണ, പ്രൊഫ. ഗബീബ ബദേറൂൺ, ശോഭ തരൂർ ശ്രീനിവാസൻ, മൻറീത്ത് സോദി, വിജയ് ബാലൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കി സംവിധായകൻ പ്രമോദ് പയ്യന്നൂർ ഒരുക്കിയ നാടകവും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ബുക്ക് സ്റ്റാളുകൾ, എഴുത്തുപുരകൾ, ആർട്ട് വർക്ക് ഷോപ്പ് , ഭക്ഷണശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top