29 December Sunday

അൽഹുദാ മദ്രസയുടെ മുപ്പത്തഞ്ചാം വാർഷിക പരിപാടികൾക്ക് വെള്ളിയാഴ്ച ജിദ്ദയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ജിദ്ദ > അൽഹുദാ മദ്രസയുടെ മുപ്പത്തഞ്ചാം വാർഷിക പരിപാടികൾക്ക് വെള്ളിയാഴ്ച ജിദ്ദയിൽ തുടക്കമാകും. വർഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നതായി സ്വാഗതസംഘം  ഭാരവാഹികൾ പത്രസമ്മേളനത്തിൽ  അറിയിച്ചു.  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന,  ജിദ്ദയിലെ മലയാളികൾക്കിടയിലെ  പ്രഥമ മതവിദ്യാഭ്യാസ സ്ഥാപനമായ അൽഹുദാ മദ്രസ, നിരവധി  പ്രവാസി  വിദ്യാർത്ഥികൾക്ക് ധാർമിക വെളിച്ചം പകർന്ന് നൽകിക്കൊണ്ടിരിക്കുന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം 29ന് വെള്ളിയാഴ്ച  വൈകിട്ട് 6.30ന് ഉസൈദ് ഇബ്നു ഹുദൈർ സെന്റർ ഫോർ ഖുർആൻ  സ്റ്റഡീസ് ഡയരക്ടർ ബോർഡ് ചെയർമാൻ റഷീദ് അബ്ദുല്ല അൽ ദൂസരി നിർവ്വഹിക്കും. ഇസ്‌ലാഹി സെന്റർ സെന്റർ രക്ഷാധികാരി ശൈഖ്  മുഹമ്മദ് മർസൂഖ്  അൽ ഹാരിഥി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. ഇസ്മായിൽ കരിയാട് മുഖ്യ പ്രഭാഷണം  നിർവ്വഹിക്കും.

വാർഷികാഘോഷങ്ങളുടെ ഭാഗമായി വി.പി. മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്‌, നജീബ് കളപ്പാടൻ, കുഞ്ഞാൻ പട്ടർകടവൻ എന്നിവർ രക്ഷാധികാരികളും പി.എം അമീർ അലി ചെയർമാനും ഷക്കീൽ  ബാബു ജനറൽ കൺവീനറുമായി  വിപുലമായ സ്വാഗത സംഘം  രൂപീകരിച്ചു.

 അബ്ദുൽ ഗഫൂർ വളപ്പൻ, ഷാനവാസ് ബാബു, ഹംസ നിലമ്പൂർ എന്നിവർ വൈസ് ചെയർമാൻമാരും, ഷഫീഖ് പട്ടാമ്പി, ഷമിയ്യത്ത് അൻവർ,  ആസിഫ് എന്നിവർ കൺവീനർമാരുമാണ്. മറ്റ് ഭാരവാഹികളായി ജരീർ വേങ്ങര (കൺവീനർ - എക്‌സിബിഷൻ) പ്രിൻസാദ് പാറായി,ലിയാഖത്തലി ഖാൻ, മുഹമ്മദ്‌ ആര്യൻതൊടിക, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ബഷീർ അച്ചമ്പാട്ട്, ആരിഫ്, ഫബീല നവാസ്, ദാനിഷ് (അസി. കൺവീനർമാർ) ജമാൽ ഇസ്മായിൽ (കൺവീനർ: സാമ്പത്തികം) അബ്ദുൽ ഗനി,അൻവർ കടലുണ്ടി,നാസർ വേങ്ങര (അസിസ്റ്റന്റ് കൺവീനർമാർ), സലാഹ് കാരാടൻ(കൺവീനർ- പബ്ലിക് റിലേഷൻസ്), ബഷീർ വള്ളിക്കുന്ന്, മൻസൂർ കെ സി (അസി. കൺവീനർമാർ ) ജൈസൽ അബ്ദുറഹ്മാൻ (കൺവീനർ - പബ്ലിസിറ്റി) അബ്ദുൽ ജലീൽ, സൽമാൻ മോയിൻ, റിയാസ് (അസി. കൺവീനർമാർ), ഷറഫുദ്ദീൻ മേപ്പാടി(കൺവീനർ - പ്രസ്സ് & മീഡിയ), നാസർ സെയ്ൻ (അസി. കൺവീനർ ).

വാർഷികാഘോഷങ്ങളുടെ  ഭാഗമായുള്ള അൽഹുദാ എക്സ്പോ  2025 ജനുവരി 9,10,11 തിയതികളിൽ അൽഹുദാ മദ്റസ അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്നതാണ്. അൽഹുദാ ഫെസ്റ്റ്, പൂർവ്വ വിദ്യാർഥി സംഗമം, പാരന്റിങ് പരിശീലനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളും വാർഷിക പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അൽഹുദാ മദ്റസ അലുംനി രൂപീകരിക്കുന്നുണ്ട്. അലുംനി രൂപീകരണ പ്രവർത്തനങ്ങൾക്ക് ജിദ്ദയിലുള്ള പൂർവ്വ വിദ്യാർത്ഥികളായ നിദാൽ സലാഹ് (കൺവീനർ), മുഹമ്മദ്‌ അബ്ദുൽ ഗഫൂർ (അസി. കൺവീനർ ) എന്നിവരെ ചുമതലപ്പെടുത്തി.


പത്രസമ്മേളനത്തിൽ  സ്വാഗത സംഘം  ചെയർമാൻ  പി.എം അമീറലി, ജനറൽ  കൺവീനർ  ഷക്കീൽ  ബാബു, അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, ലിയാഖത്ത് അലി ഖാൻ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top